ഏറെ കോലാഹലമുണ്ടാക്കി ശബരിമല സുപ്രീം കോടതി വിധിക്കെതിരെ ബിജെപി തുടങ്ങിയ നിരാഹാര സമരം തിരിച്ചടികൾ നേരിട്ടതോടെ അവസാനിപ്പിക്കുന്നു. യുവതീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കഴിഞ്ഞ 48 ദിവസമായി ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തി വരികയായിരുന്നു.
ആദ്യം ശബരിമല കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന സമരം പിന്നീട് സെക്രട്ടറിയേറ്റ് പടിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ബിജെപിയിൽ വിവാദം തലപൊക്കി. സമരം സ്ഥലം മാറ്റിയതിനെതിരെ ബിജെപിയിൽ തന്നെ തർക്കമുണ്ടായി. സ്ഥലം മാറിയതോടെ സമരത്തിന്റെ വീര്യവും ചോർന്നു. എ എൻ രാധാകൃഷ്ണൻ, സി കെ പത്മനാഭൻ. ശോഭ സുരേന്ദ്രൻ തുടങ്ങി ഇപ്പോൾ പി കെ കൃഷ്ണദാസിൽ നിരാഹാര സമരം എത്തിനിൽക്കുകയാണ്.
തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു.അതിനിടെ സമരത്തിന്‍റെ ആവശ്യങ്ങളോട് സർക്കാർ യാതൊരു വിധ പരിഗണനയും നൽകിയില്ല. സമരം തുടരുന്നതിനിടെ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതും തിരിച്ചടിയായി. ഇതിനിടെ സർക്കാർ നടത്തിയ വനിതാ മതിലിന്റെ വിജയവും ബിജെപിക്ക് തിരിച്ചടിയായി.
അതേസമയം, ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിർത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിർത്താൻ പ്രചാരണ പരിപാടികൾക്കും ബിജെപി രൂപം നൽകും. നാളെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon