ads

banner

Saturday, 19 January 2019

author photo

ഹൈദരാബാദ്: കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും  ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍  മുസ്ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

ഇപ്പോഴും എപ്പോഴും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് പോലെ കാശ്മീരിലെ യുവസമൂഹമവും ഇന്ത്യക്ക് വേണ്ടപ്പെട്ടതാണെന്നും ഉവൈസി പറഞ്ഞു.നേരത്തെ, കാശ്മീരില്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ തീവ്രവാദി സംഘടനകള്‍ പെണ്‍കെണി ഒരുക്കിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഇത്തരത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ നിയോഗിക്കപ്പെട്ട യുവതിയെ കാശ്മീര്‍ ബന്ദിപുരയില്‍ നിന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പൊലീസ് അറസ്റ്റും ചെയ്തിരുന്നു. സെയ്ദ് ഷാദിയ എന്ന യുവതിയെ ആണ് സുരക്ഷ സേന പിടികൂടിയത്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാമാണ് ഉവൈസി പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement