തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനാ ഫണ്ട് വകമാറ്റിയതിന്റെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന്. സംഘടനാ ഫണ്ടിലെത്തിയ 74 ലക്ഷം രൂപ വകമാറ്റിയെന്നും യുഎൻഎ പ്രസിഡന്റായ ജാസ്മിൻ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നിഷേപിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
കേസിൽ ജാസ്മിൻ ഷായുടെ ഭാര്യയേയും പ്രതി ചേർത്തിരുന്നു. ഇവരുടെ അക്കൗണ്ട് രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിൽ ആക്‌സിസ് ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഇതിലാണ് സംഘടനാ ഫണ്ട് വകമാറ്റിയതിന്റെ തെളിവുള്ളത്.
യുഎൻഎ ഭാരവാഹികളുടേയും അവരുടെ ബന്ധുക്കളുടേയും അക്കൗണ്ടിൽ നിന്ന് ജാസ്മിൻ ഷായുടെ ഭാര്യ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം രൂപ പല ഘട്ടങ്ങളിലായി ട്രാൻസ്ഫർ ചെയ്തതായി വ്യക്തമായിട്ടുണ്ട്. ഇതിൽ പലരും കേസിൽ ജാസ്മിൻ ഷായ്‌ക്കൊപ്പം പ്രതിഷേർക്കപ്പെട്ടവരാണ്.
This post have 0 komentar
EmoticonEmoticon