ads

banner

Monday, 3 June 2019

author photo

കൊച്ചി : ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പതിനാറുകാരിയെ കണ്ടെത്തിയതായി പിതാവ് ശിവാജി. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് ശിവാജി മകൾ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയ വിവരം പങ്കുവച്ചത്. ‘മകളെ കിട്ടി പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി’യെന്നാണ് ഇന്നലെ രാത്രി ശിവാജി ഫെയ്സ്ബുക്കിൽ കുറിച്ചത്.

അന്വേഷണത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും ശിവാജി പിന്നാലെയിട്ടിരുന്നു. ‘എന്റെ മകളെ കിട്ടി പോസ്റ്റ്‌ ഷെയർ ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും മീഡിയ, സുഹൃത്തുക്കൾ, ചടയമംഗലം പൊലീസ് സ്റ്റേഷൻ എസ്ഐ പ്രദീപ്‌ കുമാർ എന്നിവർക്കും പൊലീസ് അധികാരികൾ, സഹായം നൽകാൻ എത്തിയ എല്ലാ നല്ലവരായ ആളുകൾക്കും നന്ദി’ – ശിവാജി ഫെയ്സ്ബുക്കിൽ കുറിച്ചു.
ചോറ്റാനിക്കരയിൽ ജോലി ചെയ്യുന്ന അമ്മയെ കാണാനെത്തി മടങ്ങിയ പെൺകുട്ടിയെ എറണാകുളത്തു നിന്ന് മംഗളൂരുവിലേക്കു പോകുന്ന ട്രെയിനിൽ നിന്നാണ് കാണാതായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകിട്ട് 6ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കൾ ആദ്യം മീനങ്ങാടി പൊലീസിലും പിന്നീട് ചോറ്റാനിക്കര പൊലീസിലും പരാതി നൽകി.

മകളെ കാണാനില്ലെന്നും സഹായിക്കണമെന്നും കാണിച്ച് പിതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ഒരു നമ്പറിൽ നിന്നു വിളിച്ചിരുന്നതായി വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മീനങ്ങാടി പൊലീസ് ഫോൺ നമ്പറിന്റെ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. എന്നാൽ, കുട്ടി യാത്രയ്ക്കിടെ ഫോൺ ചോദിച്ചപ്പോൾ നൽകുകയായിരുന്നുവെന്നും മുൻപരിചയമില്ലെന്നുമായിരുന്നു മൊഴി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement