കൊല്ലം: സിപിഎം എംഎല്‍എ ജി എസ് ജയലാലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം നടത്തിയതിലാണ് പ്തിഷേധം അരങ്ങേറുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ജയലാല്‍ ആശുപത്രി വാങ്ങിയത് നേതൃത്വം അറിയാതെയായിരുന്നുവെന്നാണ് ആരോപണം. ്‌ല മാത്രമലജയലാല്‍ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചിരുന്നതിന്റെഅടിസ്ഥാനത്തില്‍ അഞ്ച് കോടി രൂപയില്‍ ഒരു കോടി രൂപ മുന്‍കൂറായി നല്‍കി വിലയായി നല്‍കിയിരുന്നു. ബാക്കി തുക കണ്ടെത്താനായി ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാല്‍ കത്ത് നല്‍കിയപ്പോഴാണ് വിവരം ജില്ലാ നേതാക്കള്‍ അറിയുന്നത്.
ജയലാലിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിപിഐയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി വീണ്ടും തുറക്കുന്നതിന് ഓഹരി സമാഹരിക്കാന്‍ കൊല്ലം ജില്ലാ നേതൃത്വം ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. അതേസമയം ആരോഗ്യ മേഖലയില്‍ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആശുപത്രി വാങ്ങിയതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയലാല്‍ വ്യ്കതമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon