ന്യൂ മെക്‌സിക്കോ: അമ്മയുടെ ക്രൂരപീഡനത്തിന് വീണ്ടും സ്വന്തം മകള്‍ ഇരയായി. പെറ്റമ്മയാണ് ഇവിടെയും കുറ്റക്കാരി. ന്യൂ മെക്‌സിക്കോയിലാണ് സംഭവം. സംഭവത്തില്‍ 15 മക്കളുടെ അമ്മയായ മാര്‍ത്ത ക്രൗച്ച് (53) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ കുറച്ച് കുട്ടികള്‍ പിതാവിനൊടൊപ്പമാണ് താമ സിക്കുന്നത്. മാതാവിനൊപ്പെം താമസിച്ച കുട്ടികള്‍ക്കാണ് പീഡനം നേരിടേണ്ടിവന്നത്.
സ്വന്തം അമ്മയായ ഇവര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും വീടിന് പുറത്ത് വിടില്ലായിരുന്നുവെന്നും മാരകായുധങ്ങള്‍കൊണ്ട് തങ്ങളെ ക്രൂരമായി മുറിവേല്‍പ്പിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon