മുംബൈ: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ഉണ്ടാകും. ലൈംഗിക പീഡന കേസിലാണ് ബിനോയ് കോടിയേരി കുറ്റക്കാരനായിരിക്കുന്നത്. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പോലീസ് അറിയിപ്പ്. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവതി അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിക്ക് അയച്ച് പരാതയില്‍ പറയുന്നത് തന്നെ യുവതി വിവാഹം കഴിച്ചുവെന്നാണ്. അതേസമയം പോലീസിന് നല്‍കിയ മൊഴിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പറഞ്ഞത്.
വിവാഹം കഴിച്ചുവെങ്കില്‍ ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രധാനമായും ഉന്നയിച്ച വാദം. മാത്രമല്ല ഇതൊരു കെട്ടിച്ചമച്ച കേസാണ്, പണം തട്ടാനായുള്ള ബ്ലാക്ക്മെയിലിങ് കേസായാണ് ഇതിനെ കാണാനാവുകയെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നത്. ബലാല്‍സംഗ കുറ്റം ചുമത്താനാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. തിങ്കളാഴ്ച വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 13നാണ് ബീഹാര്‍ സ്വദ്വേശിയായ യുവതി ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയിക്കെതിരേ പരാതി നല്‍കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon