ഇടുക്കി: പീരുമേട് കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഇന്ന് തുടങ്ങും. സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ചാണ് നിലവില്‍ പ്രത്യേക അന്വേഷണം നടത്തുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ് കുമാറിന്റെ ധനകാര്യ സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്സിലെത്തിയും തെളിവെടുപ്പ് നടത്തും. കൂടാതെ പീരുമേട് സബ് ജയില്‍, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കാനും അതോടൊപ്പം അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ നാല് പോലിസുകാരെ കൂടി സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി വര്‍ഗീസ്, അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സന്തോഷ്, ബിജു എന്നിവരെയാണ് പുതുതായി സസ്പെന്‍ഡ് ചെയ്തത്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ഇതോടെ കേസില്‍ സസ്പെന്‍ഷനില്‍ ആവുന്ന പോലിസുകാരുടെ എണ്ണം എട്ടായി. ഒന്‍പത് പേരെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon