ന്യൂഡൽഹി : രാജ്യത്തെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമ ലംഘനങ്ങൾക്ക് പിഴയുൾപ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ ശുപാർശചെയ്യുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബില്‍ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബില്ലിലെ നിർദേശങ്ങൾ.
ആംബുലൻസ് അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾക്ക് മാർഗ്ഗ തടസം സൃഷ്ടിച്ചാൽ 10,000 രൂപ പിഴയുൾപ്പെടെയാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. വെറു നൂറ് രൂപ ഈടാക്കി ഒഴിവാകാമായിരുന്ന ഹെൽമെറ്റില്ലാത്തെ വാഹനം ഓടിക്കൽ ഇനി ഗുരുതര നിയമ ലംഘനത്തിന്റെ പട്ടികയില്‍ പെടും. പിഴ തുക 1000 രൂപയാക്കി ഉയത്തുന്നതിനൊപ്പം മൂന്ന് മാസം ലൈസൻസ് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡു ചെയ്യപ്പെട്ട ശേഷം വാഹനമോടിച്ചാൽ 10,000 രൂപ പിഴയുമുണ്ടാകും. നിലവിൽ 400 രൂപ പിഴയൊടുക്കി രക്ഷപ്പെടാനായിരുന്ന അമിത വേഗത്തിന് 1,000 മുതൽ 2000 രൂപ വരെയായിരിക്കും ഇനി ഈടാക്കുക. മോട്ടർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്സികൾക്കും റെന്റ് എ കാർ സർവീസുകൾക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും. 10,000 രൂപയാണ് മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ഒടുക്കേണ്ടിവരിക. നിലവിൽ 2000 രൂപയാണിത്. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴ. അനധികൃത വാഹനമോടിച്ചാലും 5000 രൂപ പിഴയൊടുക്കണം. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപയും പിഴ ചുമത്തപ്പെടും. നിലവിൽ 1000 രൂപയാണിത്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ, വാഹനമുടമയ്ക്കോ 25,000 രൂപ വരെ പിഴയും 3 വർഷം തടവും ലഭിക്കാവുന്നകുറ്റമാണ്. ഇതിന് പിന്നാലെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. അപകടകരമായ ഡ്രൈവിങിന് പിഴ 1000ത്തിൽ നിന്ന് 5000 രൂപയായി ഉയർത്തും. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നിലവിൽ 1000 രൂപയുണ്ടായിരുന്ന പിഴത്തുക 5000 രൂപയാക്കി ഉയർത്താനും ബില്ല് ശുപാർശ ചെയ്യുന്നു. ഇക്കാര്യം ഉൾപ്പെടെ വ്യവസ്ഥചെയ്യുന്ന ബില്‍ കഴിഞ്ഞ ലോക്സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിനു മുൻപേ ലാപ്സായി പോയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon