വാഷിങ്ടൻ : ഹോർമുസ് കടലിടുക്കിൽ ഇറാൻ തങ്ങളുടെ ചാരവിമാനം വീഴ്ത്തിയതിനു പ്രതികാരമായി ഇറാന്റെ മിസൈൽ നിയന്ത്രണ സംവിധാനവും ചാരശൃംഖലയും ലക്ഷ്യമിട്ട് യുഎസ് സൈബർ ആക്രമണം. ഇറാനെതിരെ സൈനിക നടപടി വേണ്ടെന്നു തീരുമാനിച്ചതിനു പിന്നാലെയാണു സൈബർ ആക്രമണം ആരംഭിച്ചത് യുഎസ് സൈബർ കമാൻഡിന്റെ ആക്രമണത്തിൽ ഇറാനിലെ കംപ്യൂട്ടർ സംവിധാനം തകാരാറിലാവുകയും അവരുടെ മിസൈൽ, റോക്കറ്റ് വിക്ഷേപണ ശേഷിയെ കാര്യമായി ബാധിച്ചെന്നും മാധ്യമറിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, യുഎസ് ഡ്രോൺ മേയ് 26ന് അതിർത്തി ലംഘിക്കുന്നതിന്റെ വിശദാംശങ്ങൾ ഇറാന്റെ വിദേശകാര്യമന്ത്രി ജാവദ് സരീഫ് പുറത്തുവിട്ടു. മുന്നറിയിപ്പ് നൽകിയ ശേഷമാണ് അതു വെടിവച്ചിട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇറാൻ – യുഎസ് സംഘർഷത്തെ തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുള്ള ആകാശപാത ഉപയോഗിക്കുന്നതിൽ മിക്ക വിമാനക്കമ്പനികളും നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷമേഖല ഒഴിവാക്കിയാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.
This post have 0 komentar
EmoticonEmoticon