ഇക്ക, ഏട്ടൻ എന്നീ പേരുകൾ കേട്ടാൽ മലയാളിക്കിന്ന് മനസ്സിൽ ആദ്യം ഓടിയെത്തുക മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മുഖങ്ങളാണ്. എന്നാൽ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഈ പേരുകൾ മതേതരത്വം പാലിച്ചുള്ള വിളികൾ ആണോ എന്ന് സംശയം തോന്നില്ലേ? ഇത്തരം പ്രവണത തന്റെ പേരിനൊപ്പം വേണ്ട എന്ന ശക്തമായ നിലപാടുമായി വരികയാണ് നടൻ ടൊവിനോ തോമസ്. ടൊവിനോ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനി ആയതിന്റെ പേരിലാണ് തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നതെങ്കിൽ അത് വേണ്ട എന്നുള്ള സ്നേഹം നിറഞ്ഞ താക്കീതുമായി എത്തുന്നത്.
"ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണ്ട എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. ഇച്ചായന്‍ എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കില്‍ ടൊവി എന്നും വിളിക്കാം." ടൊവിനോ പറയുന്നു.
വൈറസ്, ആൻഡ് ദി ഓസ്കർ ഗോസ് ടു തുടങ്ങിയ ടൊവിനോ ചിത്രങ്ങൾ ഈ മാസം പുറത്തിറങ്ങിയിരുന്നു. അടുത്തതായി ലൂക്ക ഈ മാസം 28നു തിയേറ്ററിലെത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon