ബംഗളൂരു: കന്നട സാഹിത്യകാരനും നടനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 6.30ന് ബംഗളൂരുവില്‍വച്ചായിരുന്നു മരണം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
കന്നട സാഹിത്യത്തിന് പുതുമുഖം സമ്മാനിച്ച വ്യക്തിയാണ് ഗിരീഷ് കര്‍ണാട്. അതോടൊപ്പം രാജ്യം പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയും ജ്ഞാനപീഠ ജേതാവുമായിരുന്നു അദ്ദേഹം. 1998ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. എട്ടു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് അദ്ദേഹം ജനിച്ചത്. ദീര്‍ഘനാളായി ബംഗളൂരാണ് താമസം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon