ഓവല്‍: ഞായറാഴ്ച കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കു നേരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം.
മത്സരത്തിനു ശേഷം സ്റ്റേഡിയത്തിന് പുറത്തെത്തിയ മല്യയെ ഹിന്ദിയില്‍ കള്ളന്‍ കള്ളനെന്നു വിളിച്ചാണ് കാണികള്‍ പറഞ്ഞയച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ 'ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറയണം' എന്നും കൂടിനില്‍ക്കുന്നവരില്‍ ഒരാള്‍ പറയുന്നതും കേള്‍ക്കാം.
സ്റ്റേഡിയത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആളുകളുടെ പ്രതിഷേധം. ഓവല്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ മകന്‍ സിദ്ധാര്‍ഥ് മല്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിജയ് മല്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം കാണാനെത്തിയപ്പോഴും കാണികള്‍ മല്യയെ 'കള്ളന്‍, കള്ളന്‍' എന്നു വിളിച്ച് പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യ ഇപ്പോള്‍ അറസ്റ്റിലായി ജാമ്യത്തിലാണ്. ഈ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കൂടാതെ മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ലണ്ടനിലെ കോടതിയില്‍ നല്‍കിയ കേസും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon