കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. റണ്‍വെ നവീകരണത്തിന്‍റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും. അഞ്ച് വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദ് ചെയ്‌തിട്ടുള്ളത്.
സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കി. സമയം പുനഃക്രമീകരിച്ചതിനാല്‍ രാവിലെയും വൈകിട്ടും ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങും. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനഃക്രമീകരിച്ചത്. മിക്ക സര്‍വീസുകളും വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുൻപ് തന്നെ ചെക്ക്-ഇന്‍ നടത്താം.രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുൻപ് ചെക്ക് ഇന്‍ ചെയ്യാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon