ന്യൂഡൽഹി: യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 2018 ലെ വിധി നിലനില്‍ക്കുന്നതായി സൂചിപ്പിച്ച് സുപ്രീം കോടതി. ശബരിമല നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. 2018ലെ ഉത്തരവ് നിലനില്‍ക്കുന്നില്ലേയെന്ന് ആരാഞ്ഞ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. കോടതിക്ക് പുറത്ത് ഇക്കാര്യം വലിയ ചര്‍ച്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. അതേസമയം, ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമ നിർമാണം വേണമെന്ന് സുപ്രീകോടതി. നാല് ഏഴ്ചക്കകം പുതിയ നിയമത്തിനായുള്ള കരട് ബിൽ കോടതിയിൽ സമർപ്പിക്കണം എന്ന് കോടതി ഉത്തരവിട്ടു.
നിയമനിർമാണം വൈകുന്നതിൽ ജസ്റ്റിസ് എൻ.വി രമണ അതൃപ്തി രേഖപ്പെടുത്തി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തരുത്. വർഷം 50 ലക്ഷത്തിൽ അധികം തീർത്ഥാടകർ എത്തുന്ന ക്ഷേത്രത്തിന് എന്ത്കൊണ്ട് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൂടാ എന്ന് കോടതി ചോദിച്ചു.
2006 ലെ ദേവപ്രശ്നത്തിൽ ഉയർന്ന നിർദേശങ്ങൾ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പന്തളം കൊട്ടാര നിർവാഹക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ശബരിമലയ്ക്കായി ഗുരുവായൂർ മാതൃകയിൽ പ്രത്യേക ഭരണ സംവിധാനം കൊണ്ടുവരുമെന്നും ഇതിന് വേണ്ടി നിയമ നിർമാണം നടത്തുമെന്നും സര്ക്കാർ നേരത്തെ കോടതിയെ വരിയിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ എന്തായി എന്ന് കോടതി ഇന്ന് ചോദിച്ചു. തുടർന്നാണ് കൊച്ചി, തിരുവിതാംകൂർ ദേവസ്വങ്ങൾക്ക് കീഴിൽ ഉള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും ഭരണ പരിഷ്കാരങ്ങൾക്കായി 1958ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദു ആരധനാലയ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ട് വരുന്ന കാര്യം സര്ക്കാർ കോടതിയെ അറിയിച്ചു.
ഭേദഗതി ബില്ലിന്റെ കരടും സമർപ്പിച്ചു. ഇതിൽ ഒരു അധ്യായം ശബരിമലയ്ക്ക് മാത്രമായി ഉണ്ടെന്നും കോടതിയെ അറിയിച്ചു. എന്നാല് ഇത് പോരെന്ന് കോടതി വ്യക്തമാക്കി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്. വർഷം 50 ലക്ഷത്തിൽ അധികം തീർത്ഥാടകർ വരുന്ന ക്ഷേത്രമാണ്. അതിനു പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നതിന് എന്താണ് തടസ്സമെന്ന് ചോദിച്ച കോടതി നാല് ആഴ്ചക്കകം പുതിയ നിയമത്തിനായുള്ള കരട് ബിൽ സമർപ്പിക്കണമെന്ന് ഉത്തരവിട്ടു.
ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്നിൽ ഒരു അംഗത്വം വനിതാ വിശ്വാസികൾക്ക് സംവരണം ചെയ്യണം എന്ന കരട് ബില്ലിലെ വ്യവസ്ഥയിൽ കോടതി സംശയം ഉന്നയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചയാൽ ശബരിമലയുടെ കാര്യത്തിൽ ഇത് നടപ്പാക്കുമോ എന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. പുതിയ നിയമം ഉണ്ടാക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം എന്നും കോടതി പറഞ്ഞു. കേസ് ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon