തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാർ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് സൂചന സമരം നടത്തും. സര്‍ക്കാർ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഒപി രണ്ട് മണിക്കൂര്‍ ബഹിഷ്കരിച്ചാണ് സമരം. 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്കരണം. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും.
ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെടുന്നത്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഈമാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനും കെജിഎംസിടിഎ തീരുമാനിച്ചിട്ടുണ്ട്. 2009 ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം അവസാനമായി നടപ്പാക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon