തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎൽഎ അടക്കമുളളവർക്കെതിരെ ഉണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ ഇന്ന് നിയമസഭയിൽ ശക്തമായ പ്രതിഷേധം നടത്തും. പൊലീസ് ക്രൂരതയിൽ പ്രതിഷേധിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ വിശദീകരണം നൽകണമെന്നുമാണ് ആവശ്യം പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയം പ്രതിപക്ഷം നിയമസഭ ഉന്നയിച്ചപ്പോള്‍ പരിശോധിക്കാമെന്നാണ് മന്ത്രി എകെ ബാലൻ മറുപടി നല്‍കിയത്.
ഇന്നലെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ക്രൂരമായി വിദ്യാർത്ഥികളെ നേരിടുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon