തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട് എന്ന് അനുശോശന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ തന്‍റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ച കലാകാരനായിരുന്നു അദ്ദേഹം. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ ആളാണ് ഗിരീഷ് കര്‍ണാട്. അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം നിരന്തരം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്‍റെ കലാ-സാമൂഹ്യപ്രവര്‍ത്തനം ജീവിതാവസാനം വരെ തുടര്‍ന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ ബംഗലൂരുവിലായിരുന്നു ഗിരീഷ് കര്‍ണാടിന്‍റെ അന്ത്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon