വാഷിങ്ടൻ : മധ്യപൂർവദേശത്തെ ആശങ്കയിലാക്കി യുഎസ് – ഇറാൻ തർക്കം പുതിയ തലത്തിലേക്ക്. ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നില്‍ ഇറാനാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു. യുഎസിന്റെ ആരോപണം ഇറാന്‍ തള്ളി. തെളിവുകളില്ലാതെയാണു യുഎസ് ആരോപണമുന്നയിക്കുന്നതെന്നും ദുരൂഹതയുണ്ടെന്നും ഇറാന്‍ പറഞ്ഞു.
ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണു നിഗമനം. ഇന്‍റലിജൻസ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും ഇറാനു നേരെയാണു വിരൽ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു’– പോംപെയോ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങൾ ‘ദുരൂഹമാണ്’ എന്ന മറുപടിയുമായി ഇറാൻ രംഗത്തെത്തി. മേഖലാതലത്തിൽ ചർച്ചനടത്തി പരിഹാരം കാണണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. മേയ് 12ന് നടന്ന ആക്രണങ്ങളിൽ പങ്കില്ല. യുഎസ്-ഇറാന്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ആക്രമണം. ഇതെല്ലാം സംശയം കൂട്ടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon