ഇറ്റലി: കടലിൽ നിന്ന് അഭയാർത്ഥികളെ രക്ഷിക്കുന്ന ബോട്ടുകൾക്ക് പിഴ ചുമത്താനുള്ള നിയമം പാസ്സാക്കി ഇറ്റലി. 50000 യൂറോ (അതായത് ഏതാണ്ട് 44 000 പൗണ്ട്) ആണ് പിഴത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിയമം തുടർച്ചയായി ലംഘിക്കുന്നവരുടെ ബോട്ട് പിടിച്ചെടുക്കാനും നിയമം അനുശാസിക്കുന്നു.
രഹസ്യാന്വേഷണം നടത്താനും ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു ആളുകളെ കടത്തുന്നവരെ നിരീക്ഷിക്കാനും നിയമം അനുവാദം നൽകുന്നു. രണ്ടാഴ്ച മുൻപായിരുന്നു അഭയാർത്ഥി വിരുദ്ധ ലീഗ് യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ചത്. ഇറ്റലി കാബിനറ്റ് ഈ നിയമം പാസ്സാക്കിയെങ്കിലും പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെയും മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് നിയമത്തിന്റെ കരട് ഡ്രാഫ്റ്റിലെ പല കർശന വ്യവസ്ഥകളും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇറ്റലി പുറത്തു വിട്ട കരട് നിയമം അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ രക്ഷാ പ്രവർത്തനങ്ങളെ കൂടി കുറ്റകരമാക്കുന്നതാണെന്നു കുറ്റപ്പെടുത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon