വിയന്ന: എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നിര്‍ണ്ണായക യോഗം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിന്‍ വെച്ച് ഇന്നു നടക്കും. 15 രാഷ്ട്രങ്ങളാണു ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ് അഥവാ ഒപെകില്‍ അംഗങ്ങളായിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഈ കൂട്ടായ്മയില്‍ നിന്നും പിന്മാറുന്നതായി ഖത്തര്‍ അറിയിച്ചിരുന്നു.
ഒപെകും ഒപെകില്‍ ഇല്ലാത്ത രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയാണ് നാളെ നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിയുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന യോഗം വളരെ നിര്‍ണ്ണായകമാണ്. പല പ്രധാന തീരുമാനങ്ങളും ഈ യോഗത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. എണ്ണ ഉല്‍പാദന നിയന്ത്രണത്തെക്കുറിച്ചായിരിക്കും പ്രധാന ചര്‍ച്ചകള്‍ നടക്കുക എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഖത്തര്‍ ഒപെകില്‍ നിന്നും പിന്മാറുന്നതു സംബന്ധിച്ച അവസാന തീരുമാനവും ഈയോഗത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon