ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'വെയിൽമരങ്ങൾ' ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റിനുള്ള പുരസ്ക്കാരം നേടി .ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായ്‌യിൽ പ്രധാന മത്സര വിഭാഗമായ 'ഗോൾഡൻ ഗോബ്‌ലറ്റ് ' പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്. ഇറാനിയന്‍ ചിത്രം കാസില്‍ ഓഫ് ഡ്രീംസ് മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗോബ്ലെറ്റ് പുരസ്‌കാരം നേടി. ഈ സിനിമയൊരുക്കിയ റിസ മിര്‍കരിമിയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ സിനിമയിലെ കേന്ദ്രകഥാപാത്രമായെത്തിയ ഹമീദ് സബേരിയാണ്
രാജ്യാന്തര മേളകളുടെ ആധികാരിക നേതൃത്വമായ 'ഫിയാപ്ഫി'ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്‌ഹായ്‌ലേത്. ഇന്ത്യൻ സിനിമകൾ , പ്രത്യേകിച്ചു മലയാളസിനിമകൾ ഈ 15 മേളകളിൽ ഏതെങ്കിലുമൊന്നിൽ, പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വളരെ അപൂർവമാണ്. മേളയിൽ സംവിധായകൻ ഡോ.ബിജു, നിർമാതാവ് ബേബി മാത്യു സോമതീരം , പ്രധാന നടൻ ഇന്ദ്രൻസ് , പ്രകാശ് ബാരെ എന്നിവർ പങ്കെടുത്തു. നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസ് ആ അംഗീകാരത്തിന് അർഹനായി എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon