തിരുവനന്തപുരം : പനിയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ നിരീക്ഷണത്തില്‍. എറണാകുളത്ത് ഒരാള്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.ഇതില്‍ ആദ്യമെത്തിയ കടയ്ക്കല്‍ സ്വദേശിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ യൂണിറ്റിലേക്ക് അയച്ചു.
ഇദ്ദേഹം ഒരാഴ്ച മുന്‍പ് എറണാകുളത്ത് താമസിച്ചിരുന്നു. പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. രണ്ടാമത്തെയാളിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചയാളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കിളിമാനൂർ മടവൂർ സ്വദേശിയായ ഇയാൾക്കു ക്ഷയരോഗം ഉണ്ടായിരുന്നുവെന്നു പറയുന്നു.
മരിച്ചയാളുടെ വീട്ടിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ഇന്നു സന്ദർശനം നടത്തും. ഇതേ ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു രോഗിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചു.
This post have 0 komentar
EmoticonEmoticon