കണ്ണുനിറയാതെ ഈ കാഴ്ച്ച നമുക്ക് കാണാൻ കഴിയില്ല , അത്രത്തോളം വേദനാജനകമാണ് അനന്തപുരി ഹോസ്പിറ്റലിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ . ഇത് ദേവിക പത്തൊൻപത് വയസുണ്ട് . ആറ്റിങ്ങൽ മുദാക്കൽ ചെമ്പൂരിനടുത് അനുഗ്രഹയിൽ താമസിക്കുന്ന ജയകുമാർ ബിന്ദു ദമ്പതികളുടെ മൂത്തമകളാണ് ,അപൂർവമായ ജനിതകരോഗത്തിന്റെ (ഹോൾസിൻഡ്രോം )പിടിയിൽ പെട്ട് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവൻ നിലനിർത്താൻ പൊരുതുകയാണ് ഇന്ന് ദേവിക.
ഒരു ദിവസം 60000/-രൂപയോളം മരുന്നിന് മാത്രം ചിലവുണ്ട്.ഇതുവരെ നാലുലക്ഷം രൂപ ചിലവായി ഇനിയും ലക്ഷങ്ങൾ ചിലവാകും. അത് കണ്ടെത്താൻ കഴിയുന്ന സാമ്പത്തിക സ്രോതസുകൾ തേടി അലയുകയാണ് മാതാപിതാക്കൾ 19 വയസായ ഈ കുട്ടിക്ക് 6 വയസ്സായ കുട്ടിയുടെ പോലും വളർച്ചയില്ല . നിരവധി ചികിത്സകൾ ക്കൊടുവിൽ മേജർ ശസ്ത്രക്രിയ കഴിഞ്ഞ് അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററിൽ വളരെ ഗുരുതരമായ അവസ്ഥയിൽ ദേവിക കഴിയുമ്പോൾ സഹോദരി ഗോപികയും ഈ രോഗത്തിന്റെ പിടിയിലാണ്. മക്കളുടെ ചികിത്സക്കായി സർവ്വതും നഷ്ട്ടപെടുത്തിയ ഈ കുടുംബം ഇന്ന് നല്ല മനസുകളുടെ സഹായത്തിനായി കേഴുകയാണ്. ഇവരെ സാമ്പത്തികമായി സഹായിക്കുന്നതിന് വെഞ്ഞാറമൂട് SBI ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് നിങ്ങൾ നൽകുന്ന ഏതൊരു സഹായവും രണ്ട് ജീവനുകളെയാണ് രക്ഷിക്കുന്നത്
A/C Name--ദേവിക J B & ബിന്ദു. O
A/C Number--67232278771
IFSC--SBIN0070254
This post have 0 komentar
EmoticonEmoticon