ads

banner

Sunday 14 April 2019

author photo

ഞായറാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും കാറ്റും കനത്ത മഴയും തുടരുന്നതിനാല്‍  കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ അബുദാബി, ദുബായ്, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കാര്യമായ മഴയാണ് ലഭിച്ചത്. റാസല്‍ഖൈമയിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെ ശക്തിയായ കാറ്റും കനത്തമഴയും പെയ്തു.കിഴക്കന്‍ പ്രവിശ്യകളായ ഏദന്‍, അല്‍ഗയിന്‍ പ്രദേശങ്ങളിലെ മലനിരകളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. മണിക്കൂറുകളോളം പെയ്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം ഗതാഗതം പലയിടങ്ങളിലും ദുസ്സഹമായി.

മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചു. രാവിലെ ജോലിക്കിറങ്ങിയവര്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍പ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു യു.എ.ഇയിലെ പല ഭാഗങ്ങളിലും. അബുദാബിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ കാറ്റ് വീശലുണ്ടായി. റോഡുകളിലും മറ്റും മരങ്ങളോ, പോസ്റ്റുകളോ ഒടിഞ്ഞ് വീഴുകയാണെകില്‍ ഉടന്‍ തന്നെ വകുപ്പിന് വിവരം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. 

അറേബ്യന്‍ ഗള്‍ഫ് കടലില്‍ ശക്തമായ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. കനത്തമഴയും ശക്തമായ കാറ്റുമുള്ള സാഹചര്യങ്ങളില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് നിര്‍ദേശിച്ചു. ഹെഡ് ലൈറ്റ് ഇട്ട് വണ്ടി ഓടിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും ആര്‍ .ടി.എ മുന്നറിയിപ്പ് നല്‍കി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement