ads

banner

Friday, 28 June 2019

author photo

മുംബൈ : പ്രശസ്ത  മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രതിയുടെ വെളിപ്പെടുത്തൽ. 'ഇവന്റ്'എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയത്. വലതുപക്ഷ സംഘടനകളിൽ പെട്ടവരാണ് ഈ കോലപാതകത്തിന് പിന്നിലെന്നും ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരദ് കലാസ്കർ വെളിപ്പെടുത്തി. 

ഇന്നലെ സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കറിന്റെ കൊലപാതകത്തിന്റെ നിർണായക വെളിപ്പെടുത്തലിന് ശേഷമാണ് ഗൗരിയുടെ കൊലപാതകത്തിന്റെ ദുരൂഹത നീങ്ങുന്നത് . ധബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പ്രതിയുടെ കുറ്റസമ്മതം.ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്യുക, ആയുധങ്ങള്‍ സംഘടിപ്പിക്കുക എന്നിവയിലാണ് പിടിയിലായ പ്രതി ഉൾപ്പെട്ടിട്ടുള്ളത്. ഗൗരി ലങ്കേഷിനെ വെടിവച്ച പരശുറാം വാഗ്മാരെയുടെ ആയുധം ഒളിപ്പിക്കാനുള്ള ദൗത്യവും കലാസ്കരിന്റേതായിരുന്നു.

2017 സെപ്തംബർ 5 ന് രാത്രിയിലാണ് വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടയിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് വീഴുന്നത്. 2016 ഓഗസ്റ്റില്‍ ബെൽഗാമിൽ ചേർന്നൊരു യോഗത്തിൽ ഹിന്ദുത്വത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയും ഇവിടെവച്ച് ഗൗരി ലങ്കേഷിനെ വധിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്ന് പ്രതി പറഞ്ഞു.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement