കോട്ടയം: ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വടവാതൂര്‍ സ്വദേശിയായ സെബിന്‍ (37) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്. കുട്ടിയെ ഓട്ടോയില്‍ സ്‌കൂളിലേക്കു കൊണ്ടുപോകുന്നതിനിടെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്തി കാണിച്ച ശേഷമാണ് പീഡനത്തിന് ഇരയാകുന്നത്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയില്‍ ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിക്കുന്നതില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
This post have 0 komentar
EmoticonEmoticon