ആലപ്പുഴ: അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി ആലപ്പുഴ പട്ടണക്കാടിലാണ് സംഭവം നടന്നിരിക്കുന്നത്. പുതിയകാവ് കോളനിയിലെ ശാന്ത(73)യാണ് കൊല്ലപ്പെട്ടത്.
രാത്രി പതിനൊന്നരയോടെയാണ് കൊച്ചുമകന്‍ അനന്തു പട്ടണക്കാട് സ്റ്റേഷനിലെത്തിയത്. അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പൊലീസ് പറയുന്നത്. ശാന്തയുടെ മകള്‍ ഷീലയുടെ മകനാണ് അനന്തു.അരൂരില്‍ താമസിക്കുന്ന അനന്തു ഇടക്കിടെ പുതിയകാവില്‍ എത്താറുണ്ടെന്നാണ് വിവരം. പട്ടണക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.
This post have 0 komentar
EmoticonEmoticon