ads

banner

Tuesday, 30 July 2019

author photo

കൊച്ചി:  മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരവുമായി ഫ്ലാറ്റുടമകള്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിക്കണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് മുന്നില്‍ ഉടമകൾ ധർണ നടത്തി. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.

പ്രതിഷേധ പ്രകടനമായാണ് ഫ്ലാറ്റുടമകൾ ധർണക്കെത്തിയത്. ഫ്ലാറ്റുടമകളുടെ നേതൃത്വത്തിൽ രൂപം നൽകിയ മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. വൈരാഗ്യ ബുദ്ധിയോടെയാണ് അരുൺ മിശ്ര വിധി പുറപ്പെടുവിക്കുന്നതെന്നും കേസ് പരിഗണിക്കുമ്പോൾ അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ പകപോക്കൽ വ്യക്തമാക്കുന്നതാണെന്നും ധർണ ഉദ്ഘാടനം ചെയ്ത അഡ്വ സെബാസ്റ്റ്യൻ പോൾ ആരോപിച്ചു.

ഫ്ലാറ്റ് ഉടമകളുടെ വാദം കോടതിക്ക് കേൾക്കാത്ത സുപ്രീം കോടതി വിധി തെറ്റാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഫ്ളാറ്റുകൾ സംരക്ഷിക്കാന്‍ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. വിഷയത്തില്‍ കേന്ദ്ര സർക്കാരിനെക്കൊണ്ട് ഓർഡിനൻസ് ഇറക്കിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു . വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരത്തിന് പിന്തുണയുമായെത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement