ads

banner

Thursday, 23 January 2020

author photo

കോട്ടയം: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധിച്ചത്. അബഹയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇതേ ആശുപത്രിയിലെ ഫിലിപ്പീന് നഴ്സിനും വൈറസ് ബാധിച്ചിട്ടുണ്ട്. ഇതേതുടർന്ന് ആശുപത്രിയിലെ മറ്റു നഴ്‌സുമാരും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് അബഹയിലെ ആശുപത്രിയില്‍ ഫിലിപ്പീനി നഴ്സിന് കൊറോണ വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ട് വന്നത്. ഇതിന് പിന്നാലെയാണ് കോട്ടയം സ്വദേശിയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഫിലിപ്പീനി നഴ്സിനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് നഴ്സിന് രോഗം പിടിപെട്ടതെന്നും ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറഞ്ഞു. വൈറസ് പടരുമോ എന്ന് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ലെന്നും നഴ്സുമാര്‍ പറയുന്നു.

സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്നാണ് വിവരം. മലയാളി നഴ്സിന് പിന്നാലെ സംശയമുള്ളവരുടെ സാന്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെയെത്തിയ ഫലങ്ങളില്‍ ഇവര്‍ക്കൊന്നും വൈറസ് ബാധയില്ല. എങ്കിലും ജാഗ്രതയിലാണ് ആരോഗ്യ മന്ത്രാലയം.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement