ഹൈദരാബാദ്: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനിതിരേ വഞ്ചനാ കേസ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നല്‍കിയില്ലെന്ന് ആരോപിച്ച് ട്രാവല്‍ ഏജന്റാണ് കേസ് നല്‍കിയത്. 21 ലക്ഷത്തോളം രൂപ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അസറുദ്ദീനും സഹായികളായ രണ്ടു പേര്‍ക്കുമെതിരെയാണ് ട്രാവല്‍ ഏജന്റ് പരാതി നല്‍കിയത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് അസറുറുദ്ദീന്‍ പ്രതികരിച്ചു. പരാതിക്കാരനെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്നും അസറുറുദ്ദീന്‍ വ്യക്തമാക്കി.
മുജീബ് ഖാന്റെ സഹായിയായ സുധേഷ് അവാക്കലിനോട് പണം ചോദിച്ചപ്പോള്‍ 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി ഇ-മെയിലിലൂടെ മറുപടി നല്‍കി. പക്ഷേ പണം കിട്ടിയില്ലെന്ന് ശഹാബിന്റെ പരാതിയില്‍ പറയുന്നു. നവംബറില്‍ സുധേഷ് അവാക്കല്‍, ശഹാബിന് അയച്ച ചെക്കിന്റെ ചിത്രം വാട്‌സാപ്പില്‍ അയച്ചു. പക്ഷേ തനിക്ക് യാതൊരു ചെക്കും കിട്ടിയില്ലെന്നാണ് പരാതിക്കാരന്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച സിറ്റി ചൗക് പൊലീസ് സ്റ്റേഷനിലാണ് അസറുദീന്‍, മുജീബ് ഖാന്‍, സുധേഷ് അവാക്കല്‍ എന്നിവര്‍ക്കെതിരെ ശഹാബ് പരാതി നല്‍കിയത്. മുജീബ് ഖാന്റെ സഹായിയായ സുധേഷ് അവാക്കലിനോട് പണം ചോദിച്ചപ്പോള്‍ 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി ഇ-മെയിലിലൂടെ മറുപടി നല്‍കി. പക്ഷേ പണം കിട്ടിയില്ലെന്ന് ശഹാബിന്റെ പരാതിയില്‍ പറയുന്നു. നവംബറില്‍ സുധേഷ് അവാക്കല്‍, ശഹാബിന് അയച്ച ചെക്കിന്റെ ചിത്രം വാട്‌സാപ്പില്‍ അയച്ചു. പക്ഷേ തനിക്ക് യാതൊരു ചെക്കും കിട്ടിയില്ലെന്നാണ് പരാതിക്കാരന്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച സിറ്റി ചൗക് പൊലീസ് സ്റ്റേഷനിലാണ് അസറുദീന്‍, മുജീബ് ഖാന്‍, സുധേഷ് അവാക്കല്‍ എന്നിവര്‍ക്കെതിരെ ശഹാബ് പരാതി നല്‍കിയത്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് അസറുദ്ദീന്‍ രംഗത്തെത്തി. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അസറുദ്ദീന്റെ പ്രതികരണം. പരാതിയില്‍ യാതൊരു കഴമ്പുമില്ല. പൊതുജനശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഈ പരാതി. നിയമോപദേശം തേടിയ ശേഷം 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അസറുദ്ദീന്‍ വീഡിയോയില്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon