ന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ പ്രതിനിധി മല്ലികാർജുൻ ഖാർഗെയുടെ അസാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷൻ പാനൽ ശിപാർശ ചെയ്ത പേരുകളാണ് രാഷ്ട്രപതി അംഗീകരിച്ചത്
ചെയർപേഴ്സനായ ജസ്റ്റിസ് ഘോഷിന് പുറമെ ലോക്പാലിലെ ഒമ്പത് അംഗങ്ങളുടെ പേരുവിവരങ്ങളും ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തുവിട്ടു. ജസ്റ്റിസുമാരായ ദിലീപ് ബി. ഭോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാർ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ. ദിനേശ് കുമാർ െജയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിങ്, ഡോ. ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരാണ് നോൺ ജുഡീഷ്യൽ അംഗങ്ങൾ.
രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കുകയാണ് ലോക്പാലിന്റെ ഉത്തരവാദിത്തം. ലോക്പാൽ സമരത്തിന് ഒമ്പതു വർഷം തികയുമ്പോഴാണ് 2013ലെ ലോക്പാൽ നിയമം അനുസരിച്ച് പ്രഥമ ലോക്പാൽ നിയമിക്കപ്പെടുന്നത്. ആധികേരത്തിലേറിയാലുടൻ ലോക്പാൽ പാസാക്കുമെന്ന് ഉറപ്പ് നൽകിയ മോദി സർക്കാർ പടിയിറങ്ങുമ്പോഴാണ്
ലോക്പാൽ നിയമനം നടത്തുന്നത്.
This post have 0 komentar
EmoticonEmoticon