കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു., നിരവധി മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടി വന്നുവെന്നും മോദി ആരോപിച്ചു. വിജയ് സങ്കല്‍പ് റാലിയില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
കേരളത്തിലും ത്രിപുര ആവര്‍ത്തിക്കും. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമെന്നും മോദി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തില്‍ ഇരട്ടത്താപ്പ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി പറഞ്ഞു.
This post have 0 komentar
EmoticonEmoticon