തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ട്രെയിലറെത്തി. മമ്മൂട്ടിയുടെ ക്ലൈമാക്സ് എന്‍ട്രിയും പൃഥ്വിരാജിന്റെ ഒറ്റഷോട്ടിലെ ലുക്കുമാണ് ട്രെയിലറിലെ മുഖ്യാകർഷണം സര്‍ക്കാര്‍ സ്കൂളിലെയും ഇന്റര്‍നാഷണല്‍ സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലെ പോരും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. പൃഥ്വിരാജ് ആണ് ട്രെയിലറിനു ശബ്ദം നൽകുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യഭ്യാസ രംഗത്തെ കീഴ്‌വഴക്കങ്ങളെ കുറിച്ച് പുതിയ ദിശാബോധം നൽകാനാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിദ്യഭ്യാസം ക്ലാസ്സ് മുറികളിൽ നിന്നല്ല, പുറത്തുള്ള സമൂഹത്തിൽ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
മുടി നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ചിത്രത്തിലെ വ്യത്യസ്ത ഗെറ്റപ്പ് നേരത്തെ ചര്‍ച്ചയായിരുന്നു. പതിനെട്ടാം പടിയില്‍ അതിഥിവേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക .
പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയറ്റർ ആർട്ടിസ്റ്റുകളും കൈകോർക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’.
പ്രശസ്ത ആക്‌ഷൻ കൊറിയോഗ്രാഫറായ കെച്ച കെംബഡികയുടെ കീഴിൽ ചിത്രത്തിലെ പുതുമുഖതാരങ്ങൾക്ക് വേണ്ടി ആക്‌ഷൻ ക്യാംപ് മുൻപ് സംഘടിപ്പിച്ചിരുന്നു. കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്‌ഷൻ ഡയറക്ടേഴ്സ്. ആഗസ്ത് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ഐസിഎൽ ഫിൻകോർപ്പിനു വേണ്ടി കെ.ജി. അനിൽ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.സുദീപ് ഇളമൺ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസ് എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു.ഏപ്രിൽ 17 ന് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂലൈ 5 തിയറ്ററുകളിലെത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon