കണ്ണൂർ : തന്റെ പേരിന്റെ ചുരുക്കപ്പേരായി പിജെ എന്നുപയോഗിച്ച് പാർട്ടി നിലപാടിനു വ്യത്യസ്തമായി സമൂഹമാധ്യമ പ്രചാരണം നടത്തുന്നവർ അതിൽ നിന്നു പിൻമാറണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. തിരഞ്ഞെടുപ്പ് കാലത്ത് ഈ പേരുപയോഗിച്ചുള്ള ഗ്രൂപ്പുകൾ പ്രചാരണത്തിൽ ഇടതുപക്ഷത്തെ സഹായിച്ചു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഈ ഗ്രൂപ്പുകൾ പലതും പാർട്ടി നിലപാടല്ല പ്രചരിപ്പിക്കുന്നത്. ഈ ഗ്രൂപ്പുകൾ പിജെ എന്ന പേരിൽ മാറ്റം വരുത്തണമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ ജയരാജൻ ആവശ്യപ്പെട്ടു.സിപിഎം അംഗങ്ങൾ അഭിപ്രായം പാർട്ടി ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും ജയരാജൻ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ കേസിനെക്കുറിച്ചുള്ള പ്രചാരണം ചൂണ്ടിക്കാട്ടിയാണു ജയരാജന്റെ പോസ്റ്റ്.
ഇത്തരം വിഷയങ്ങളിൽ സാധാരണ അംഗത്തിനെതിരെ പോലും ആരോപണം ഉയർന്നാൽ നടപടി എടുക്കുന്ന പാർട്ടിയാണു സിപിഎം. മക്കൾ ചെയ്ത കുറ്റത്തിന്റെ പേരിൽ, പാർട്ടി നേതാവായ അച്ഛനെയും പാർട്ടിയെയും ആക്രമിക്കുന്നതു തുടരുകയാണ്. നേതാക്കളുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാട്ടി നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവ മാധ്യമങ്ങളിലൂടെ ശ്രമം നടക്കുന്നുണ്ട്. തന്റെ മകൻ ഏതോ അവസരത്തിൽ കല്ല് ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും സുഹുത്തുക്കൾ തമാശയ്ക്ക് ചിത്രമെടുത്ത് പോസ്റ്റ് ചെയ്തത് ഇതിനായി ഉപയോഗിക്കുന്നുണ്ട്. എല്ലാവരും ഇതു സദുദ്ദേശ്യത്തോടെയല്ല ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon