തിടനാട് : പി.സി.ജോർജിന്റെ എൻഡിഎ അനുകൂല രാഷ്ട്രീയ നിലപാടിനെ തള്ളി യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് ജനപക്ഷം അംഗങ്ങളായ തിടനാട് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും മതനിരപേക്ഷ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേർന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന ജോർജ്, ഏഴാം വാർഡ് അംഗം മേഴ്സി ജോസഫ് എന്നിവർ പറഞ്ഞു. കേരള കോൺഗ്രസ് സെക്കുലർ സ്ഥാനാർഥികളായി ജയിച്ചവരാണ് ഇരുവരും. സെക്കുലർ, ജനപക്ഷം സെക്കുലറായതോടെ എൻഡിഎ ഘടകകക്ഷിയായി മാറി. ഇതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇവരുടെ നിലപാടുമാറ്റം. ജനപക്ഷത്തിനു ശക്തിയുള്ള പഞ്ചായത്താണിത്.കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും 2 പേരുടെ വീതവും ജനപക്ഷത്തിലെ 4 പേരുടെയും പിന്തുണയോടെയാണ് ലീന ജോർജ് പ്രസിഡന്റായത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ എൽഡിഎഫ് അവിശ്വാസത്തെ യുഡിഎഫ് പിന്തുണച്ചതോടെ ജനപക്ഷത്തിലെ പ്രസിഡന്റ് ഷൈനി സന്തോഷ് പുറത്തായിരുന്നു.
ജനപക്ഷം പ്രസിഡന്റുമാർ ഭരണം നടത്തുന്ന പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിലും അവിശ്വാസത്തിനു ശ്രമം തുടങ്ങിയതോടെയാണ് ഇവർ ജനപക്ഷത്തെ തള്ളി യുഡിഎഫിനൊപ്പം ചേർന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon