ബംഗാളിൽ ജനാധിപത്യത്തെ മമത സർക്കാർ കൊന്നുവെന്ന് അമിത് ഷാ. ജനാധിപത്യവിരുദ്ധമായ, അഴിമതിക്കാരായ, ജനവിരുദ്ധരായ, കൊലയാളികളായ തൃണമൂൽ സർക്കാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനായി എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അമിത് ഷാ പറഞ്ഞു.
മാൾഡയിലെ ഹബിബ്പൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ ബംഗാളിലെത്തിയത്. തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസിന്‍റെ അവസാനം രേഖപ്പെടുത്തുന്നതായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
നാലോ അഞ്ചോ നേതാക്കളെ കൂട്ടുപിടിച്ച് ഒരിക്കലും മമത ബാനാർജിക്ക് മോദിയെ മാറ്റാൻ കഴിയില്ല. ഈ സഖ്യം ഒരിക്കലും പ്രാവർത്തികമാകാൻ പോകുന്നില്ല. ജനങ്ങൾക്ക് നിസ്സഹായനായ സർക്കാരിനെയല്ല ശക്തരായ സർക്കാരിനേയാണ് ആവശ്യമെന്നും ഷാ കൂട്ടിച്ചേർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon