ഇനി തട്ടിപ്പ് നടക്കില്ല. പകരം ഇനി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് ഉടന്‍ വരുന്നു. തട്ടിപ്പുകള്‍ ചെറുക്കുന്നതിന്റെ ഭാഗമായി പാസ്‌പോര്‍ട്ടുകളില്‍ ചിപ്പുകള്‍ ഘടിപ്പിക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ചിപ്പുകള്‍ ഘടിപ്പിച്ച് ഈ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് വ്യക്തമാക്കിയത്.എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവ പ്രൊജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. ചിപ്പ് അടിസ്ഥാനത്തിലുള്ള ഇ പാസ്‌പോര്‍ട്ട് നിലവില്‍ വരുന്നതോടെ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) തുടങ്ങിയ കര്‍ഡ് ഉടമകള്‍ക്ക് വിസ അനുദിക്കുന്ന നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാക്കിമാറ്റാന്‍ സാധിക്കുമെന്നും പ്രധനമന്ത്രി പറഞ്ഞു.പാസ്‌പോര്‍ട്ടുകള്‍ ഉപയോകിച്ചുള്ള തട്ടിപ്പുകളും മറ്റിയു കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാന്‍ ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകള്‍ നിലവില്‍ വരുന്നതോടെ സാധിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
Tuesday, 22 January 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon