ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി എംപി. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കേരളാ കോൺഗ്രസ് നടത്തുന്ന കേരളയാത്രയുടെ ശോഭ കെടുത്താനാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങൾ എന്ന ജോസ് കെ മാണി പറഞ്ഞു.
സ്ഥാനാർഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അനുയോജ്യനായ സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon