കൊൽക്കത്ത: പശ്ചിമബംഗാളിന്‍റെ നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകർക്കപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ പുതിയ പ്രതിമ സ്ഥാപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി പശ്ചിമബംഗാളിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബംഗാൾ ഗുജറാത്തല്ലെന്ന് ഓർക്കണമെന്നും അനാച്ഛാദനച്ചടങ്ങിലെ പ്രസംഗത്തിൽ ഗവർണറോട് മമതാ ബാനർജി പറഞ്ഞു.
''ഇതൊരു പ്രതിമ തകർക്കുന്നതിൽ അവസാനിക്കുന്നില്ല. അവർ ബംഗാളിന്‍റെ സംസ്കാരമാണ് തകർക്കാൻ ശ്രമിക്കുന്നത്. എനിക്ക് ഗവർണറുടെ പദവിയോട് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ എല്ലാ പദവിക്കും ഭരണഘടനാപരമായി പരിമിതികളുണ്ട്. ബംഗാളിനെ ഗുജറാത്താക്കി മാറ്റാനുള് ഗൂഢ പദ്ധതിയാണ് നടക്കുന്നത്. ബംഗാൾ ഗുജറാത്തല്ലെന്ന് ഓർക്കണം. ബംഗാൾ സംസ്കാരത്തിനൊപ്പമാണ് നിങ്ങൾ നടക്കാനുദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്കൊപ്പം വരൂ'', എന്നും ഗവർണറോട് മമതാ ബാനർജി പറയുന്നു. കൊൽക്കത്തയിലെ ഒരു സ്കൂളിൽ വച്ചാണ് പുതിയ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ പിന്നീട് സംഘർഷം നടന്ന വിദ്യാസാഗർ കോളേജിൽ സ്ഥാപിക്കും. പശ്ചിമബംഗാളിൽ ബിജെപി - തൃണമൂൽ സംഘർഷങ്ങൾ തുടർക്കഥയാകുന്നതിനിടെയാണ് പുതിയ പ്രതിമയുടെ അനാച്ഛാദനം മമതാ ബാനർജി നടത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon