കാസർകോട് : രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സ്വീകരണ ചടങ്ങിനെത്തിയ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. തളിപ്പറമ്പ് പട്ടുവം പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവൻ (69) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.45ഓടെയായിരുന്നു സംഭവം. പട്ടവം മുതുകടയിൽ രാജ്മോഹൻ ഉണ്ണിത്താന് സ്വീകരണം ഒരുക്കിയിരുന്നു. കാസര്‍കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച ശേഷം ഉണ്ണിത്താന്റെ ആദ്യ സ്വീകരണ ചടങ്ങായിരുന്നു ഇത്. അന്തരിച്ച കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്‍റെ സഹോദരനായ രാഘവന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അതേസമയം മരണത്തെ തുടര്‍ന്ന് ഉണ്ണിത്താന്റെ ഇന്ന് നടത്താനിരുന്ന സ്വീകരണ ചടങ്ങുകളും മാറ്റി വച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon