തിരുവനന്തപുരം : ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ നടപടി സര്‍ക്കാര്‍ റദ്ദ് ചെയ്തു. തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു സുഭാഷിനെ മാറ്റിയത്. എന്നാല്‍ ഈ നടപടി പിന്‍വലിച്ച് സുഭാഷിന് കോട്ടയം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് പുതു നിയമനം നല്‍കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു ശേഷം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന സ്വാഭാവിക നടപടിപ്രകാരമാണ് സുഭാഷിനെയും മാറ്റിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പുതിയ നിയമന ഉത്തരവ് ഉദ്യോഗസ്ഥന് നല്‍കുകയും ചെയ്തിരുന്നു. ഇതാണിപ്പോള്‍ റദ്ദ് ചെയ്തത്.
കന്യാസ്ത്രീ പീഡനക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നയാളെ ജില്ലയ്ക്ക് പുറത്തേക്കു മാറ്റിയത് വലിയ വിവാദമായിരുന്നു. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയതെന്നായിരുന്നു വിമര്‍ശനം. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നവര്‍ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു.
കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പിയേയും കോട്ടയം എസ്പിയേയും സ്ഥലം മാറ്റിയത് ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് തങ്ങള്‍ സംശയിക്കുന്നതായും ഇതിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി കരുതുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ പ്രമുഖനായൊരു അഭിഭാഷകനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് വേണ്ടി വാദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായ്ക്കുമ്പോഴാണ് ഞങ്ങളുടെ സംശയം ബലപ്പെടുന്നത്. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഇത് അട്ടിമാറിക്കാന്‍ വേണ്ടി നടന്ന കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാക്ഷികളെയും പരാതിക്കാരിയേയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലവട്ടം ശ്രമം നടന്നു. ജീവനു നേരെ പോലും നടന്ന നിരന്തരമായ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ കേസിന്റെ വിചാരണഘട്ടം വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നത്. വീണ്ടും തുടരുന്ന ഗൂഢാലോചനയില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്്; എന്നാണ് കേസിലെ സാക്ഷിയായ സിസ്റ്റര്‍ അനുപമ പറഞ്ഞത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon