ചെന്നൈ : ജവഹർലാൽ നെഹ്റുവിനെയും രാജീവ് ഗാന്ധിയേയും പോലെ വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. മെയ് 30 ന് നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുമെന്ന് സ്ഥിരീകരിച്ച് മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു രജനീകാന്ത്. നടന്മാരായ രജനീകാന്തിനും കമലഹാസനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. ഈ വിജയം മോദിയുടെ വിജയമാണ്. അദ്ദേഹം വ്യക്തിപ്രഭാവമുള്ള നേതാവാണ്. ഇന്ത്യയിൽ ജവഹർലാൽ നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം മോദിയാണ് വ്യക്തിപ്രഭാവമുള്ള നേതാവ്, രജനീകാന്ത് പറഞ്ഞു.
അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിസന്ധിഘട്ടത്തിൽ സ്ഥാനം ഒഴിയരുതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമായിരിക്കേണ്ടത് അത്യാവശ്യമാണ്.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മോദിയുടെ വമ്പൻ വിജയത്തിൽ അദ്ദേഹത്തെ അഭിന്ദിച്ച് രജനീകാന്ത് ട്വീറ്റ്ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പും നരേന്ദ്രമോദിയെ അനുകൂലിച്ച് രജനീകാന്ത് പ്രസ്താവനകൾ നടത്തിയിരുന്നു. മോദി ശക്തനായ നേതാവാണെന്നും പത്ത് പേർ ഒരാൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ ഒരാൾ അത്ര ശക്തനായതു കോണ്ടാണെന്നുമുള്ള പ്രസ്താവനകൾ അദ്ദേഹം നടത്തിയിരുന്നു.
രജനീകാന്ത് കഴിഞ്ഞ വർഷം തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചിരുന്നെങ്കിലും ഇതുവരെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് രജനി പറഞ്ഞിരുന്നു.
This post have 0 komentar
EmoticonEmoticon