തിരുവനന്തപുരം: കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി കര്‍ണ്ണാടക സംസ്ഥാന സഹകരണമന്ത്രി ബന്ദപ്പ ഖഷംപെര്‍, സഹകരണസംഘം രജിസ്ട്രാര്‍ ഡോ.എന്‍. മഞ്ജുള ഐ.എ.എസ് എന്നിവരുടെ നേതൃത്വത്തിലുളള ഏഴംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. സംഘം മന്ത്രി കടകംപള്ളിയുമായി കൂടിക്കാഴ്ച്ച നടത്തുകയും കേരള ബാങ്ക് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രാഥമികസഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന സുരക്ഷിതത്വം, സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി, വിവിധ സഹകരണ ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം, കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം എന്നിവ നേരിട്ടു മനസ്സിലാക്കാനാണ് ഇവര്‍ എത്തിയത്.
സഹകരണ പെന്‍ഷന്‍ ബോര്‍ഡ്, സഹകരണ വികസനക്ഷേമനിധി ബോര്‍ഡ്, കടാശ്വാസ കമ്മീഷന്റെ ആഫീസ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണസംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ്സ് ഐ.എ.എസ്, പ്രൈവറ്റ് സെക്രട്ടറി കല്ലറ മധു, കടാശ്വാസകമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വട്ടിയൂര്‍ക്കാവ് സര്‍വ്വീസ് സഹകരണബാങ്ക്, തിരുവനന്തപുരം ഐ.സി.എം എന്നിവിടങ്ങളും കര്‍ണാടക പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
This post have 0 komentar
EmoticonEmoticon