ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി.
രാഷ്ട്രീയവിയോജിപ്പ് നിലനില്‍ക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നല്‍കിയതിനെതിരെ ചെന്നിത്തല പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിനെ ചെന്നിത്തല ഫോണില്‍ വിളിച്ച് വിവരം ആരായുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യരക്ഷാധികാരിസ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
This post have 0 komentar
EmoticonEmoticon