ബിഷ്കെക്ക്: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും പരസ്പരം മിണ്ടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും. ഉച്ചകോടിക്കിടെ കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നൽകിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പാകിസ്താനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമല്ലെന്ന് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനോട് വ്യക്തമാക്കി.
തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഷി ജിന്‍പിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയാറാകുന്നില്ല. പുല്‍വാമ ആക്രമണത്തിടലടക്കം ഭീകരവാദികള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണ വ്യക്തമായതായി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു.
അതേസമയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. കശ്മീര്‍ അടക്കമുള്ള വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഉച്ചകോടിക്കിടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി സമയം നീക്കിവെച്ചിട്ടില്ല. പാകിസ്താന്‍ അനുമതി നല്‍കിയിട്ടും ഉച്ചകോടിക്കായി പാക് വ്യോമപാതയിലൂടെയുള്ള യാത്ര മോദി ഒഴിവാക്കിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon