തിരുവനന്തപുരം : കാലവർഷം ശക്തമാകാൻ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ്. പുതിയ അറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതലേ കനത്ത മഴയ്ക്കു സാധ്യതയുള്ളൂ. ജൂണിൽ ഇതുവരെ ലഭിച്ച മഴ ശരാശരിയിലും 35% കുറവാണ്. കേരളത്തിൽ ഈയിടെയുണ്ടായ ‘വായു’ ചുഴലിക്കാറ്റാണു മഴ വൈകിപ്പിക്കുന്നതെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഇല്ലാതായി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളാനും വൈകി. അടുത്തയാഴ്ചയോടെ ഈ ഘടകങ്ങളെല്ലാം ഒത്തുവരുമെന്നും അപ്പോൾ മഴ കനക്കുമെന്നുമാണു വിലയിരുത്തൽ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon