ബെംഗളൂരു: ലോകസഭ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കവേയാണ് തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തത്. ഫ്‌ലൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നടന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ചിരുന്നു ഇതാണ് പരാതിക്കിടയാക്കിയത്.
മാര്‍ച്ച് 12നാണ് മഹാത്മാഗാന്ധി സര്‍ക്കിളില്‍ പൊതു പരിപാടിയില്‍ പ്രകാശ് രാജ് മൈക്കുപയോഗിച്ച് സംസാരിച്ചത്. മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിലായിരുന്നു പരിപാടി. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും പങ്കെടുത്ത ചടങ്ങില്‍ പ്രകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യര്‍ഥന നടത്തിയെന്നാണ് പരാതി. പ്രകാശ് രാജിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ചിലര്‍ അയക്കുകയും ചെയ്തിരുന്നു. ചടങ്ങ് നടക്കുന്ന സമയത്ത് സംഭവസ്ഥലത്തെത്തിയ ഫ്ളൈയിങ് സ്‌ക്വാഡാണ് നടപടിയെടുത്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon