ads

banner

Monday, 25 November 2019

author photo

വെയില്‍ സിനിമയെ വീണ്ടും പ്രതിസന്ധിയിലാക്കി ഷെയ്ന്‍ നിഗം. സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയാണ് ഷെയിന്‍ നിര്‍മാതാവിനെയും സംവിധായകനെയും വെട്ടിലാക്കിയത്. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഷെയ്നിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി.

വെയില്‍ സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍. വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗിൽ താരം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ ഉയർന്നിരുന്നു. കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനെന്നാരോപിച്ച് നിർമ്മാതാവ് ജോബി വധഭീഷണി മുഴക്കുന്നുവെന്ന ആരോപണം ഷെയ്ൻ തന്നെയായിരുന്നു ഉന്നയിച്ചത്.

എന്നാൽ പ്രതിഫല തർക്കമാണെന്നായിരുന്നു ജോബിയുടെ വാദം. ഇതിനിടെ താരസംഘടന ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന് ആരോപണവുമായ സംവിധായകൻ ശരത് മേനോനും രംഗത്തെത്തിയതോടെ പ്രശ്നം കൂടുതൽ വഷളായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ന്‍ മുടിവെട്ടി പുതിയ സ്റ്റൈല്‍ സ്വീകരിച്ചത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement