കോട്ടയം: കേരള കോൺഗ്രസിലെ പ്രതിസന്ധികൾക്ക് അന്ത്യമാകാതെ കൂടുതൽ സങ്കീർണമാകുന്നു. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കത്തുനൽകി. നേരത്തെ പരസ്യമായി ആവശ്യപ്പെടുകയും ജോസഫ് നിരാകരിക്കുകയും ചെയ്തത കാര്യമാണ് ഇപ്പോൾ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പി ജെ ജോസഫിന്‍റെ തീരുമാനം നിർണ്ണായകമായി. 9ന് മുൻപ് കക്ഷി നേതാവിനെ നിശ്ചയിക്കണമെന്ന സ്പീക്കറുടെ അന്ത്യശാസനം നിലനിൽക്കെ തീരുമാനം എളുപ്പത്തിൽ എടുക്കേണ്ടതുമുണ്ട്.
നിർണ്ണായനീക്കത്തിലൂടെയാണ് ജോസ് കെ മാണി വിഭാഗം പി ജെ ജോസഫിനോട് സംസ്ഥാനസമിതി വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. സംസ്ഥാനകമ്മിറ്റിലെ 127 പേർ ഒപ്പിട്ട കത്താണ് എംഎൽഎമാരായ റോഷി അഗസ്റ്റിൻ, പ്രഫസർ ജയരാജ് എന്നിവർ പി ജെ ജോസഫിന്റ വീട്ടിലെത്തി നൽകിയത്. ഭരണഘടനാപ്രകാരം നാലിനൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി പക്ഷം വിശദീകരിക്കുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്.
ഇതോടെ സംസ്ഥാനകമ്മിറ്റി വിളിക്കാതിരിക്കാൻ ആവില്ലെന്ന സ്ഥിതിയായി പി ജെ ജോസഫിന്. പരസ്യമായി ആവശ്യപ്പെട്ടപ്പോൾ നിരാകരിച്ച പോലെ ആകില്ല കത്ത് തള്ളിയാൽ ഉണ്ടാകുന്ന സ്ഥിതി. അത് ചിലപ്പോൾ പാർട്ടിയുടെ മറ്റൊരു പിളർപ്പിലേക്ക് വരെ എത്തിക്കാം കാര്യങ്ങൾ. വിദേശത്തുള്ള മോൻസ് ജോസഫ് തിരിച്ചെത്തിയാലുടൻ പാർലമെന്‍ററി പാർട്ടി വിളിച്ച് കക്ഷി നേതാവിനെ നിശ്ചയിക്കാനായിരുന്നു ജോസഫിന്‍റെ നീക്കം. എന്നാൽ ആ നീക്കം ജോസ് കെ മാണി വിഭാഗം തള്ളിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon